Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 23
    Breaking:
    • Descubre las Ventajas del Código Promo de TonyBet
    • Sol Casino Regala 10 Euros para Tu Aventura de Juegos
    • Jokerbet te regala 10 euros para comenzar a jugar hoy
    • DAZN Bet Análisis de Opiniones y Experiencias de Usuarios
    • Códigos de Bonos Sin Depósito para el Casino Sector 777
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    യുഎഇയിൽ ശമ്പളം ക്രിപ്‌റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ

    രാജ്യത്തുടനീളം ക്രിപ്‌റ്റോ കറൻസി വിനിമയം അതിവേഗത്തിലാണ് വ്യാപിക്കുന്നത്. ബില്ലുകളും ട്രാഫിക് ഫൈനുകളും അടക്കാനും സാധനങ്ങൾ വാങ്ങാനും ഇത് ഉപയോഗിക്കുന്ന സ്ഥിതി ഉടൻ സംജാതമാകും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 UAE Business Gulf Personal Finance Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്രിപ്റ്റോ കറൻസി ഉപയോഗം അതിവേഗത്തിലാണ് വ്യാപിക്കുന്നത്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – യുഎഇയിൽ ക്രിപ്റ്റോ കറൻസി ഉടൻ തന്നെ സാധാരണ വിനിമയമായി മാറുമെന്ന് വിദഗ്ധരുടെ പ്രവചനം. രാജ്യത്തുടനീളം ക്രിപ്‌റ്റോ കറൻസി വിനിമയം അതിവേഗത്തിലാണ് വ്യാപിക്കുന്നതെന്നും ബില്ലുകളും ട്രാഫിക് ഫൈനുകളും അടക്കാനും സാധനങ്ങൾ വാങ്ങാനും ഇത് ഉപയോഗിക്കുന്ന സ്ഥിതി ഉടൻ സംജാതമാകുമെന്നും ശമ്പളം വരെ ഡിജിറ്റൽ കറൻസി വഴിയാകാൻ അധികം കാത്തിരിക്കണ്ടി വരില്ലെന്നും ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

    പൊതു, സ്വകാര്യ മേഖലകളിൽ ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യത അതിവേഗത്തിലാണ് വർധിച്ചുവരുന്നത്. പുതുതലമുറയിൽ ഈ സാങ്കേതികവിദ്യയോടുള്ള താൽപര്യം പ്രകടമാണ്. ഗവൺമെന്റ് സർവീസുകളിൽ ക്രിപ്‌റ്റോകറൻസി പേമെന്റിന് സൗകര്യമൊരുക്കാനുള്ള നീക്കം ദുബൈ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ആഗോള ക്രിപ്‌റ്റോ ട്രേഡിങ് പ്ലാറ്റ്‌ഫോം ആയ ക്രിപ്‌റ്റോ ഡോട്ട്‌കോമുമായി ദുബൈ ധനകാര്യ വകുപ്പ് ധാരണയിലെത്തിയതിനെ തുടർന്നായിരുന്നു ഇത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ക്രിപ്റ്റോകറൻസി ഉപയോഗിച്ച് സർക്കാർ സേവനങ്ങൾക്ക് പണമടയ്ക്കാൻ താമസക്കാരെ അനുവദിക്കാനുള്ള ദുബൈയുടെ തീരുമാനം ഈ സാങ്കേതികവിദ്യയെ ഒരു നിക്ഷേപ ഉപകരണം എന്നതിൽ നിന്ന് പൊതുമേഖലാ ദൈനംദിന വ്യവഹാരം എന്നതിലേക്ക് മാറ്റുകയാണ്.’ പ്രമുഖ ബിറ്റ്‌കോയിൻ സേവനദാതാക്കളായ ബിറ്റ് ഒയാസിസിന്റെ സിഇഒയും സഹസ്ഥാപകനുമായ ഓല ഡൗഡിൻ പറഞ്ഞു. ‘ഈ ഉപയോഗത്തിന്റെ സ്വീകാര്യതയും പരിണാമവും കാലത്തിനനുസരിച്ച് വളരും. ആളുകൾക്ക് ഒരേ ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് ട്രാഫിക് പിഴകൾ തീർക്കാനോ വീട്ടിലേക്ക് പണം അയയ്ക്കാനോ കഴിയുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്ന് നമ്മൾ അകലെയല്ല.’ അവർ പറഞ്ഞു.

    എന്താണ് ക്രിപ്‌റ്റോ കറൻസി?

    ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ് ക്രിപ്‌റ്റോ കറൻസി. ഇന്റർനെറ്റ് വഴിമാത്രമാണ് അതിന്റെ ഉപയോഗം. നോട്ടുകളോ നാണയങ്ങളോ പോലെ ഭൗതികരൂപം ക്രിപ്‌റ്റോയ്ക്ക് ഇല്ല; ഡിജിറ്റൽ രൂപത്തിൽ മാത്രമാണ് നിലനിൽക്കുന്നത്. ബ്ലോക്‌ചെയിൻ എന്ന സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് ഇതിന്റെ പ്രവർത്തനം.

    ഉദാഹരണത്തിന്, ഒരു നോട്ട്ബുക്കിൽ എല്ലാ പണമിടപാടുകളും രേഖപ്പെടുത്തുന്ന പതിവ് നിങ്ങൾക്കുണ്ടെന്ന് സങ്കൽപ്പിക്കുക. ഈ നോട്ട്ബുക്ക് ഒരുപാട് ആളുകൾക്ക് (കമ്പ്യൂട്ടറുകൾക്ക്) ഒരേസമയം ലഭ്യമാവുകയും അവർ എല്ലാവരും ഈ ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഇതുപോലെ, ക്രിപ്‌റ്റോ കറൻസി പ്രവർത്തിക്കുന്നത് ഒരു ഡിജിറ്റൽ ‘നോട്ട്ബുക്കിൽ’ (ബ്ലോക്‌ചെയിൻ) ആണ്. അത് ലോകമെമ്പാടുമുള്ള കമ്പ്യൂട്ടറുകൾ പങ്കിടുന്നു. എല്ലാവർക്കും വിവരങ്ങൾ കാണാനും പരിശോധിക്കാനുമുള്ള സൗകര്യമുണ്ടെന്നതിനാൽ ഇതിൽ തിരിമറി നടത്താൻ ആർക്കും കഴിയില്ല.

    ക്രിപ്‌റ്റോ കറൻസിയുടെ പ്രധാന സവിശേഷതകൾ:

    1. ഡിജിറ്റൽ രൂപം: ബിറ്റ്‌കോയിൻ, ഇഥേറിയം തുടങ്ങിയ എല്ലാ ക്രിപ്‌റ്റോ കറൻസികളും ഓൺലൈനിൽ മാത്രമാണ് ഉള്ളത്. നമ്മുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഒരു ‘വാലറ്റ്’ (ഡിജിറ്റൽ പഴ്‌സ്) ഉപയോഗിച്ചാണ് ഇവ സൂക്ഷിക്കുന്നത്.
    2. കേന്ദ്രീകൃത നിയന്ത്രണമില്ല: ബാങ്കുകളോ സർക്കാരോ ഇതിനെ നേരിട്ട് നിയന്ത്രിക്കുന്നില്ല. ഇടപാടുകൾ ഒരു വിതരണ വലയത്തിലാണ് (decentralized network) നടക്കുന്നത്.
    3. സുരക്ഷിതം: ക്രിപ്‌റ്റോഗ്രാഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനാൽ തട്ടിപ്പുകളും തിരിമറികളും നടക്കില്ല. അതിനാൽ തന്നെ ക്രിപ്‌റ്റോ കറൻസി സുരക്ഷിതമാണ്.
    4. ലോകത്ത് എവിടെയും: ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ലോകത്തിന്റെ ഏത് ഭാഗത്തേക്കും വളരെ വേഗത്തിൽ, കുറഞ്ഞ ചെലവിൽ ക്രിപ്‌റ്റോ കറൻസി അയക്കാനാവും. ഇപ്പോൾ നമ്മൾ നടത്തുന്ന ഓൺലൈൻ പണമിടപാടുകളിൽ ബാങ്ക് ഇടനിലക്കാരനായി വരുന്നുണ്ട്. ബാങ്ക് അതിന് ഒരു ഫീസ് ഈടാക്കുന്നു; മാത്രമല്ല, ഇടപാട് പൂർത്തിയാകാൻ സമയവും എടുക്കും. എന്നാൽ, ബിറ്റ്‌കോയിൻ പോലുള്ള ഒരു ക്രിപ്‌റ്റോ കറൻസി ഉപയോഗിക്കുമ്പോൾ നമ്മുടെ ഡിജിറ്റൽ വാലറ്റിൽ നിന്ന് നേരിട്ട് മറ്റൊരാളുടെ വാലറ്റിലേക്ക് പണമയക്കാം. ഈ ഇടപാട് ബ്ലോക്‌ചെയിനിൽ രേഖപ്പെടുത്തപ്പെടും, ആർക്കും മാറ്റാൻ കഴിയില്ല.

    പ്രവാസികൾക്ക് ഗുണകരം

    ഇന്ത്യയിലും ക്രിപ്‌റ്റോ കറൻസി ലീഗൽ ടെൻഡർ ആക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് എന്നതിനാൽ പ്രവാസികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. നാട്ടിലേക്ക് പണമയക്കാൻ ബാങ്കുകളുടെ സഹായം വേണ്ടാത്ത അവസ്ഥ വരും. ഇതിനു പുറമെ, ഷോപ്പിങ്ങിനും പേമെന്റുകൾക്കുമെല്ലാം ക്രിപ്‌റ്റോ അനായാസം ഉപയോഗിക്കാൻ കഴിയും. ക്രിപ്‌റ്റോയുടെ മൂല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ നിക്ഷേപം നടത്താനും കഴിയും.

    ക്രിപ്‌റ്റോയുടെ മൂല്യത്തിൽ വൻതോതിലുള്ള ഏറ്റക്കുറച്ചിന് സാധ്യതയുണ്ട് എന്നതാണ് ഇതിലെ ഒരു അപകട സാധ്യത. മാത്രമല്ല, ഡിജിറ്റൽ വാലറ്റിന്റെ പ്രൈവറ്റ് കീ (പാസ് വേഡ്) നഷ്ടപ്പെട്ടാൽ പണം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇങ്ങനെ പാസ്‌വേഡ് മറന്നതിന്റെ പേരിൽ കോടിക്കണക്കിന് ഡോളർ നഷ്ടമായവരുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cryptocurrency Legal Tender UAE
    Latest News
    Descubre las Ventajas del Código Promo de TonyBet
    23/01/2026
    Sol Casino Regala 10 Euros para Tu Aventura de Juegos
    23/01/2026
    Jokerbet te regala 10 euros para comenzar a jugar hoy
    23/01/2026
    DAZN Bet Análisis de Opiniones y Experiencias de Usuarios
    23/01/2026
    Códigos de Bonos Sin Depósito para el Casino Sector 777
    23/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version