Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
    • കേരളത്തിൽ 30,000 കുറുക്കന്മാർ; തെരുവു നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകമാറ്റത്തിന് സാധ്യത
    • ഗാസ യുദ്ധം: 60,000 കവിഞ്ഞ് മരണം; 145,870 പേര്‍ക്ക് പരിക്ക്
    • ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
    • ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    യുഎഇയിൽ ശമ്പളം കിട്ടാതെ വിഷമിച്ചിരിക്കുന്നവരാണോ? ജോലി നഷ്ടപ്പെടുമെന്ന പേടിയില്ലാതെ രഹസ്യമായി പരാതി നൽകാം

    രഹസ്യ പരാതി മൊഹ്‌റെയുടെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം വഴി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 UAE Gulf Jobs Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫോട്ടോ ക്രെഡിറ്റ്- ​ഗൾഫ് ന്യൂസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– യുഎഇയിൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളം വൈകിയാലോ, കിട്ടാതെ പോയാലോ, മറ്റുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലോ സ്വന്തം പേരൊന്നും പുറത്ത് വരാതെ പരാതി നൽകാം. ജോലി നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെ അതിനായി സഹായിക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എംറേറ്റൈസേഷന്റെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം.

    ഇത് ഉപയോഗിച്ച് തൊഴിലാളികൾക്ക് സ്വന്തം പേര് വെളിപ്പെടുത്താതെ തന്നെ വേതന സംബന്ധമായ നിയമലംഘനങ്ങൾ റിപോർട്ട് ചെയ്യാം. ഉടമസ്ഥന് പരാതിക്കാരന്റെ പേര് അറിയില്ല. അതുകൊണ്ടുതന്നെ പരാതിക്കാരന് ഭീഷണി നേരിടേണ്ട സാഹചര്യം ഉണ്ടാകില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘മൈ സാലറി കംപ്ലയിന്റ്’ സേവനം എന്താണ്?

    മൊഹ്‌റെ അവതരിപ്പിച്ച രഹസ്യമായ ഒരു ശമ്പളപരാതി സംവിധാനം ആണ് ഇത്. നിങ്ങളുടെ ശമ്പളം സ്ഥിരമായി വൈകുകയോ, ശമ്പളം ലഭിക്കാതിരിക്കുകയോ, ഓവർടൈം, എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ് തുടങ്ങിയവ ലഭിക്കാതെയോ ഇരുന്നാൽ, ഈ സേവനം വഴി നിങ്ങളുടെ പേര് പുറത്താകാതെ തന്നെ അധികൃതർ അന്വേഷണം നടത്തും.

    ഈ സേവനം ഉപയോഗിക്കാൻ നിങ്ങൾക്കുണ്ടായിരിക്കേണ്ടത്:

    • സാധുവായ എമിറേറ്റ്സ് ഐഡി
    • ലേബർ കാർഡ് നമ്പർ വിവരങ്ങൾ
    • മുന്‍കൂർ കോടതി കേസുകളോ മറ്റേതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട നിലനിൽക്കുന്ന പരാതികളോ ഉണ്ടാകരുത്

    പരാതി നൽകുന്നതെങ്ങനെ?
    മൊഹ്‌റെ(എം.ഒ.എച്ച്.ആർ.ഇ) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി

    നടപടിക്രമങ്ങൾ;
    1. വിവരങ്ങൾ നൽകുക–
      നിങ്ങളുടെ പാസ്‌പോർട്ട് നമ്പർ, പേര്, നാഷണാലിറ്റി, ജനനതീയതി തുടങ്ങിയവ ഫോമിൽ പൂരിപ്പിക്കുക.
    2. തെളിവുകൾ ഉറപ്പാക്കുക
      നിങ്ങൾ തന്നെയാണ് പരാതി നൽകുന്നത് എന്നത് സ്ഥിരീകരിക്കാൻ SMS അല്ലെങ്കിൽ ഇമെയിലിലൂടെ ഒരു ഒറ്റ തവണ രഹസ്യ കോഡ് (ഒ.ടി.പി) ലഭിക്കും. (മൊഹ്‌റെ സ്മാർട്ട് ആപ്പിൽ ഇതിന്റെ ആവശ്യമില്ല.)
    3. അന്വേഷണം
      പരാതി ശരിയാണെന്ന് അംഗീകരിച്ചാൽ, ലേബർ ഇൻസ്പെക്ഷൻ വിഭാഗം ശമ്പളം നല്‍കാത്ത സ്ഥാപനത്തിൽ പരിശോധന നടത്തും. നിങ്ങളുടെ പേര് അവർ പരാമർശിക്കില്ല.
    4. അറിയിപ്പ് ലഭിക്കും
      കേസ് പരിഗണിച്ച് തീർപ്പാക്കുമ്പോൾ SMS വഴി നിങ്ങളെ അറിയിക്കും. സാധാരണയായി ഇത് 14 ദിവസത്തിനുള്ളിലാണ് പൂർത്തിയാകുന്നത്.
    5. തെളിവുകൾ ശേഖരിക്കുക
      രഹസ്യമായി പരാതിക്കൊപ്പം താഴെപറയുന്ന രേഖകളും ശേഖരിക്കുക:
    • ബാങ്ക് സ്റ്റേറ്റ്മെന്റുകൾ/ശമ്പളത്തിൽ വീഴ്ചയുള്ളത് തെളിയിക്കുന്ന സ്ക്രീൻഷോട്ടുകൾ
    • ജോലിയുടെ ഓഫർ ലെറ്റർ അല്ലെങ്കിൽ കോൺട്രാക്റ്റ്
    • ശമ്പളത്തെക്കുറിച്ചുള്ള വാട്ട്സ്ആപ്പ്/ഇമെയിൽ സംഭാഷണങ്ങൾ പരാതിയുടെ നില അറിയാൻ
      *MOHRE ആപ്പ്
      *MOHRE വെബ്സൈറ്റ്
      *WhatsApp (600590000)
      *കോൾ സെന്റർ: 80084 ഫ്രീസോൺ തൊഴിലാളികൾക്ക് വ്യത്യസ്തമായ നടപടിക്രമം:

    യു.എ.ഇയിൽ ഫ്രീസോണുകളിൽ ജോലി ചെയ്യുന്നവർ, തങ്ങളുടെ പരാതികൾ ആദ്യം ഫ്രീസോൺ അതോറിറ്റിയുടെ മധ്യസ്ഥ ഓഫീസിൽ നൽകണം. അവിടെ നിന്നുമാണ് പരാതി ആദ്യം തീർപ്പാക്കാനുള്ള ശ്രമം നടക്കുന്നത്.

    അവിടെ തീർപ്പാകാത്ത പക്ഷം, NOC (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ലഭിച്ച ശേഷം കോടതി നടപടികളിലേക്ക് പോകാം. ഫ്രീസോൺ ഓഫീസുകൾക്ക് നിർബന്ധമായി തീരുമാനം നടപ്പിലാക്കാനുള്ള അധികാരം ഇല്ല, എന്നാൽ അവർ മധ്യസ്ഥതയ്ക്ക് ശ്രമിക്കും.

    തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയം കാരണം താൻ അർഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടാൻ കാരണമായിക്കൂടാ എന്നും മോഹ്‌റെയുടെ ഈ രഹസ്യപരമായ സേവനം തൊഴിലാളികൾക്ക് നീതി ലഭിക്കാൻ സുരക്ഷിതമായ വഴിയാണെന്നും അധികൃതർ പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    complaint Expats Gulf news job jobs in uae MOHRE my salary complaint salary issue UAE
    Latest News
    നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
    29/07/2025
    കേരളത്തിൽ 30,000 കുറുക്കന്മാർ; തെരുവു നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകമാറ്റത്തിന് സാധ്യത
    29/07/2025
    ഗാസ യുദ്ധം: 60,000 കവിഞ്ഞ് മരണം; 145,870 പേര്‍ക്ക് പരിക്ക്
    29/07/2025
    ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
    29/07/2025
    ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.