Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    • ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
    • മക്കള്‍ക്ക് വിദ്യാഭ്യസ ലോണെടുത്ത് കുരുക്കിലായ മുൻ പ്രവാസി, സങ്കടം ലോകമറിഞ്ഞിട്ടും സഹായിക്കാൻ ആരുമില്ല; വീട് ജപ്തിയുടെ വക്കില്‍
    • കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്ക് നിരവധി വിമാന സർവീസുകൾ റദ്ദാക്കി, പശ്ചിമേഷ്യയുടെ ആകാശം ശൂന്യമാകുന്നു
    • കോൺഗ്രസ്‌ ഓഫീസ് കയ്യേറിയ സംഭവം ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    അഹ്‌മദാബാദ് എയര്‍ഇന്ത്യാ വിമാനാപകടം: മരണമടഞ്ഞ ബിജെ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റവര്‍ക്കുമായി 5 കോടി രൂപ സഹായവുമായി ഡോ.ഷംസീര്‍ വിപി

    ജീവന്‍ നഷ്ടപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളായ രാജസ്ഥാന്‍ സ്വദേശികള്‍ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, മധ്യപ്രദേശിലെ ആര്യന്‍ രജ്പുത്, ഗുജറാത്ത് സ്വദേശി രാകേഷ് ദിഹോറ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് കൈമാറുക
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 UAE India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡോ.ഷംസീര്‍ വയലില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദബി– അഹ്‌മദാബാദ് എയര്‍ഇന്ത്യാ വിമാനാപകടത്തില്‍ മരണമടഞ്ഞ ബിജെ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റ ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കുമായി 5 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും വിപിഎസ് ഹെല്‍ത്‌കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ.ഷംസീര്‍ വിപി. വിമാനം മെഡിക്കല്‍ കോളെജിന്റെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി ജീവന്‍ നഷ്ടപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളായ രാജസ്ഥാന്‍ സ്വദേശികള്‍ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, മധ്യപ്രദേശിലെ ആര്യന്‍ രജ്പുത്, ഗുജറാത്ത് സ്വദേശി രാകേഷ് ദിഹോറ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് കൈമാറുക. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതവും നല്‍കുമെന്ന് ഡോ ഷംസീര്‍ വയലില്‍ അറിയിച്ചു.


    തന്റെ മെഡിക്കല്‍ പഠനകാലത്തെ ഹോസ്റ്റല്‍ അന്തരീക്ഷവും കൂട്ടുകാരുമായുള്ള ഒരുമിക്കലും ഓര്‍ക്കുമ്പോള്‍ ഈ വിമാന ദുരന്തം ഏറെ വേദനാജനകമായി അനുഭവപ്പെട്ടുവെന്ന് ഡോ.ഷംസീര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠന കാല സാഹചര്യവും അവരുടെ ചുറ്റുപാടുകളും തനിക്ക് സുപരിചിതമാണ്. മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളെജിലുമുള്ള സ്വന്തം വിദ്യാര്‍ത്ഥി ജീവിതകാലത്തെ ഹോസ്റ്റല്‍ ഓര്‍മകളാണ് അപകട ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത്. ആരോഗ്യസേവനം സ്വപ്‌നം കണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴാണ് ഈ ദുരന്തം അവര്‍ക്കുമേല്‍ ഉണ്ടായത് എന്നത് ഏറെ ദു:ഖകരമാണ്. വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് താങ്ങും തണലുമാകാനാണ് ഈയൊരു സഹായം ലക്ഷ്യമിടുന്നതെന്നും ഡോ ഷംസീര്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ahmedabad plane crash dr shamseer vayalil
    Latest News
    ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    17/06/2025
    ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
    16/06/2025
    മക്കള്‍ക്ക് വിദ്യാഭ്യസ ലോണെടുത്ത് കുരുക്കിലായ മുൻ പ്രവാസി, സങ്കടം ലോകമറിഞ്ഞിട്ടും സഹായിക്കാൻ ആരുമില്ല; വീട് ജപ്തിയുടെ വക്കില്‍
    16/06/2025
    കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്ക് നിരവധി വിമാന സർവീസുകൾ റദ്ദാക്കി, പശ്ചിമേഷ്യയുടെ ആകാശം ശൂന്യമാകുന്നു
    16/06/2025
    കോൺഗ്രസ്‌ ഓഫീസ് കയ്യേറിയ സംഭവം ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.