അബുദാബി – പരിശീലന ദൗത്യത്തിനിടെ അപകടത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യുവരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേജര്‍ അബ്ദുല്ല ശാമിസ് അല്‍മന്‍ഹാലി, കാന്‍ഡിഡേറ്റ് സഈദ് അബ്ദുല്ല അല്‍ശാംസി എന്നിവരാണ് മരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) പരിശീലന ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്.
ഇരുവരുടെയും കുടുംബങ്ങളെ മന്ത്രാലയം ആത്മാര്‍ഥമായ അനുശോചനം അറിയിച്ചു. സര്‍വ്വശക്തനായ ദൈവം അവര്‍ക്ക് അനന്തമായ കാരുണ്യം നല്കി നിത്യസ്വര്‍ഗ്ഗത്തില്‍ ഇടം നല്കട്ടെയെന്നും, അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും ആശ്വാസവും നല്കട്ടെയെന്നും പ്രാര്‍ഥിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







