Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • ബീഫ് വിറ്റെന്ന് ആരോപിച്ച് തെലങ്കാനയിൽ മുസ്ലീം വയോധികനും പ്രായപൂർത്തിയാകാത്ത മകനും സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം
    • വർഗീയ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് വിസ്‌ഡം
    • ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു
    • ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ട്രംപ്; വിനാശകരമായ തിരിച്ചടി നൽകുമെന്ന് ഇറാനും
    • ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    യെമനില്‍ കോളറ നിര്‍മാര്‍ജനത്തിന് 20 ലക്ഷം ഡോളറിന്റെ സൗദി സഹായം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യെമനില്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം ഡോളറിന്റെ സഹായം നല്‍കാനുള്ള കരാറില്‍ നാലാമത് റിയാദ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറത്തിനിടെ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ഓപ്പറേഷന്‍സ് ആന്റ് പ്രാഗ്രാംസ് അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ അഹ്മദ് ബിന്‍ അലി അല്‍ബാഇസും ലോകാരോഗ്യ സംഘടന റീജ്യയണല്‍ ഡയറക്ടര്‍ ഡോ. ഹനാന്‍ ബല്‍ഖിയും ഒപ്പുവെക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – യെമനില്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ 20 ലക്ഷം ഡോളറിന്റെ സഹായം നല്‍കുന്നു. ഇതിനുള്ള കരാറില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററും ലോകാരോഗ്യ സംഘടനയും ഒപ്പുവെച്ചു. പുതിയ ധനസഹായത്തിലൂടെ യെമനില്‍ നിലവിലുള്ള കോളറ പ്രതിസന്ധി നേരിടാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ ശക്തിപ്പെടുത്തുകയാണ്. നാലാമത് റിയാദ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറത്തിനിടെ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ ഓപ്പറേഷന്‍സ് ആന്റ് പ്രാഗ്രാംസ് അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ അഹ്മദ് ബിന്‍ അലി അല്‍ബാഇസും ലോകാരോഗ്യ സംഘടന റീജ്യയണല്‍ ഡയറക്ടര്‍ ഡോ. ഹനാന്‍ ബല്‍ഖിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ ധനസഹായത്തോടെ യെമനില്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗദി അറേബ്യയുടെ മൊത്തം സാമ്പത്തിക സഹായം 50 ലക്ഷം ഡോളറായി ഉയര്‍ന്നു. മരുന്നുകള്‍, ഇന്‍ട്രാവെനസ് സൊല്യൂഷനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള മെഡിക്കല്‍ വസ്തുക്കള്‍ ആശുപത്രികള്‍ക്കും ഹെല്‍ത്ത് സെന്ററള്‍ക്കും വിതരണം ചെയ്യാന്‍ സൗദി സഹായം ഉപയോഗിക്കും. മെഡിക്കല്‍ സഹായത്തിന് പുറമെ, പരിസ്ഥിതി ശുചിത്വം, ജല മാനേജ്‌മെന്റ്, സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവക്കും പിന്തുണ നല്‍കും. രോഗവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന വാക്‌സിനേഷന്‍ കാമ്പെയ്നുകളും കരാര്‍ ശക്തമാക്കും.

    2014 ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു ശേഷം ലോകത്തിലെ ഏറ്റവും മോശമായ കോളറ വ്യാപനങ്ങളില്‍ ഒന്നിനാണ് യെമന്‍ സാക്ഷ്യം വഹിക്കുന്നത്. വര്‍ഷങ്ങളായി നീണ്ടുനിന്ന യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ ദുര്‍ബലമായ ആരോഗ്യ സംവിധാനം രോഗത്തിന്റെ ആവര്‍ത്തിച്ചുള്ള വ്യാപനം നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന കോളറ, 2017 മുതല്‍ യെമനില്‍ 20 ലക്ഷത്തിലേറെ ആളുകളെ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ കോളറ ബാധിച്ച് മരണപ്പെട്ടു. ഇക്കൂട്ടത്തില്‍ പലരും കുട്ടികളാണ്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Saudi News Yemen
    Latest News
    ബീഫ് വിറ്റെന്ന് ആരോപിച്ച് തെലങ്കാനയിൽ മുസ്ലീം വയോധികനും പ്രായപൂർത്തിയാകാത്ത മകനും സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം
    02/04/2026
    വർഗീയ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് വിസ്‌ഡം
    02/04/2026
    ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു
    02/04/2026
    ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ട്രംപ്; വിനാശകരമായ തിരിച്ചടി നൽകുമെന്ന് ഇറാനും
    02/04/2026
    ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.