ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് സൗദി ഭീകരര്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും നേരെ വെടിവെപ്പും ബോംബാക്രമണവും നടത്തുകയും തോക്കുകളും വെടിയുണ്ടകളും കൈവശം വെക്കുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്ത ഫാദില്‍ ബിന്‍ ഹസന് ബിന്‍ അബ്ദുല്ല അല്സ്വഫ്വാനി, ജവാദ് ബിന്‍ അബ്ദുല്ല ബിന്‍ അലി ഖുറൈരിസ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



