Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
    • മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് സ്വീകരണം നൽകി ജിദ്ദ കെ എം സി സി
    • ഷാർജയിലെ സുഹൃത്തിൻ്റെ ഗൃഹ പ്രവേശന ചടങ്ങിൽ അതിഥിയായി മമ്മൂട്ടി
    • ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു
    • മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഡോ. ഈനാസ്, സൗദി അറേബ്യയുടെ പെൺകരുത്ത്, പുതിയ ഉപ വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചത് അർഹതക്കുള്ള അംഗീകാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതിലൂടെ ഡോ. ഇനാസ് ബിന്‍ത് സുലൈമാന്‍ ബിന്‍ മുഹമ്മദ് അല്‍ഈസയെ തേടിയെത്തിയത് അര്‍ഹതക്കുള്ള അംഗീകാരം. 2019 മാര്‍ച്ച് മുതല്‍ റിയാദ് പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ഈനാസ് അല്‍ഈസ സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളാണ്. രാജ്യത്തിന്റെ വിഷന്‍ 2030 ന് അനുസൃതമായി സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ പരിവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ക്കിടെ ഡോ. ഈനാസ് നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2004 ല്‍ കാനഡയിലെ ഡല്‍ഹൗസി സര്‍വകലാശാലയില്‍ നിന്ന് അനാട്ടമിയിലും ന്യൂറോബയോളജിയിലും പി.എച്ച്.ഡി നേടിയാണ് ഡോ. ഈനാസ് അക്കാദമിക് ജീവിതം ആരംഭിച്ചത്. 1999 ല്‍ ഇതേ സര്‍വകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും 1996 ല്‍ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്ന് ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍ സയന്‍സില്‍ ബിരുദവും നേടി.

    കിംഗ് സൗദ് യൂനിവേഴ്‌സിറ്റി അണ്ടര്‍ സെക്രട്ടറി, സയന്‍സ് ആന്റ് മെഡിക്കല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍, വിദ്യാഭ്യാസ, അക്കാദമിക് കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി, യൂനിവേഴ്‌സിറ്റി പ്രസിഡന്റിന്റെ ഉപദേഷ്ടാവ് തുടങ്ങി വിവിധ അക്കാദമിക് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 50 ലേറെ ശാസ്ത്രീയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വികസനത്തിലും സമ്പദ്വ്യവസ്ഥയിലും സൗദി വനിതകളുടെ പ്രകടന സൂചകങ്ങള്‍ അളക്കുന്ന നാഷണല്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ വുമണ്‍ സ്ഥാപിക്കല്‍ പോലുള്ള ഗുണപരമായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ പങ്കാളിയായി.

    യൂനിവേഴ്‌സിറ്റി അഫയേഴ്‌സ് കൗണ്‍സില്‍, എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ്, കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ബോര്‍ഡ്, മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനുള്ള ദേശീയ സമിതി, കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ ഡിസേബിലിറ്റി റിസേര്‍ച്ച് അതോറിറ്റി, നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി സ്റ്റിയറിംഗ് കമ്മിറ്റി എന്നിവ അടക്കം നിരവധി ദേശീയ സമിതികളില്‍ അംഗമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr Eenas Education minister Saudi arabia Saudi News
    Latest News
    ഇസ്രായിലി ബന്ദികളെ ഹമാസ് മോചിപ്പിക്കാന്‍ തുടങ്ങി
    13/10/2025
    മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശെരീഫ് കുറ്റൂരിന് സ്വീകരണം നൽകി ജിദ്ദ കെ എം സി സി
    13/10/2025
    ഷാർജയിലെ സുഹൃത്തിൻ്റെ ഗൃഹ പ്രവേശന ചടങ്ങിൽ അതിഥിയായി മമ്മൂട്ടി
    13/10/2025
    ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു
    13/10/2025
    മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 30ന് ഖത്തറിൽ
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.