റിയാദ്: റമദാന്‍ 29 (മാര്‍ച്ച് 18)ന് വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 18 ബുധനാഴ്ചയായിരുന്നു റമദാന്‍ ഒന്ന്. അതനുസരിച്ച് ബുധനാഴ്ച റമദാന്‍ 29 പൂര്‍ത്തിയാകും. നഗ്ന നേത്രങ്ങള്‍, ടെലിസ്‌കോപ്പ് എന്നിവ വഴി മാസപ്പിറവി നിരീക്ഷിക്കുന്നവര്‍ ഏറ്റവും അടുത്ത കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവിധ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികളുമായി എല്ലാവരും സഹകരിക്കണം. കോടതി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



