Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ‘മെഡ്‌ലീന്‍’ എന്ന മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    • ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
    • എവിടെയും പോകുന്നില്ല,അൽ നസറിൽ തുടരും-ക്രിസ്റ്റ്യാനോ റൊണാൾഡോ
    • മഞ്ചേരി കാരക്കുന്ന് സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    • മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    സൗദി ദേശീയ ദിനം, നൂറുകണക്കിന് പ്രവര്‍ത്തകരുടെ രക്തദാനം ചെയ്ത് റിയാദ് കെ.എം.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയുടെ തൊണ്ണൂറ്റി നാലാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ രക്തം ദാനം ചെയ്തു. റിയാദിലെ ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി രക്തബാങ്കിലാണ് കഴിഞ്ഞ ശനിയാഴ്ച കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം ചെയ്തത്. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം 4 മണിവരെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് രക്തബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം സുബഹി ഉദ്ഘാടനം ചെയ്തു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

    ജോലി ചെയ്യുന്ന രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസിയുടെ പ്രവര്‍ത്തകര്‍ കാണിച്ചിട്ടുള്ള സ്‌നേഹം സന്തോഷം നല്‍കുന്നതാണ്. സാമൂഹിക പ്രതിബദ്ധതയിലും മാനവികതയിലും കേരളീയ സമൂഹം കാണിക്കുന്ന താല്പര്യം വിലമതിക്കാനാവാത്തതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ഖാലിദ് ഇബ്രാഹിം പറഞ്ഞു. ജീവകാരുണ്യ രംഗത്ത് കെഎംസിസി നടത്തുന്ന തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, സൗദി ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തിനാല് സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രക്ത ദാനം നിര്‍വ്വഹിക്കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോക രാജ്യങ്ങള്‍ക്കിടയില്‍ സൗദി ഭരണകൂടത്തിനുള്ള സ്വാധീനം ശ്രദ്ധേയമാണെന്നും ലോക സമാധാനത്തിന് ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവുമാണെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ചെയര്‍മാന്‍ യു പി മുസ്തഫ, സൗദി കെഎംസിസി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമുഹാജി, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മാമുക്കോയ തറമ്മല്‍, സത്താര്‍ താമരത്ത്, അഷ്‌റഫ് കല്‍പകഞ്ചേരി, അബ്ദുറഹ്മാന്‍ ഫറൂഖ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പില്‍, നാസര്‍ മാങ്കാവ്, അഡ്വ അനീര്‍ ബാബു, ഷംസു പെരുമ്പട്ട, നജീബ് നല്ലാങ്കണ്ടി, പി സി മജീദ്, എന്നിവര്‍ പ്രസംഗിച്ചു.

    ഷൗക്കത്ത് കടമ്പോട്ട്, ജാഫര്‍ പുത്തൂര്‍മഠം, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, അന്‍വര്‍ വാരം, നവാസ് ഖാന്‍ ബീമാപ്പള്ളി, പി കെ ഷാഫി, കെ ടി അബൂബക്കര്‍, മുഹമ്മദ് കണ്ടംകൈ, കുഞ്ഞോയി കോടമ്പുഴ, അലവിക്കുട്ടി ഓളവട്ടൂര്‍, ശരീഫ് അരീക്കോട്, അബുട്ടി തുവ്വൂര്‍, ബഷീര്‍ മപ്രം, സലാം പറവണ്ണ, ഷറഫു തേഞ്ഞിപ്പലം എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘മെഡ്‌ലീന്‍’ എന്ന മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    09/06/2025
    ഒരുമിച്ച് പോരാടാം, നമുക്ക് ഒരുമിച്ച് ജയിക്കാം- എം. സ്വരാജ്, ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
    09/06/2025
    എവിടെയും പോകുന്നില്ല,അൽ നസറിൽ തുടരും-ക്രിസ്റ്റ്യാനോ റൊണാൾഡോ
    09/06/2025
    മഞ്ചേരി കാരക്കുന്ന് സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    09/06/2025
    മാപ്പിളപ്പാട്ട് ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.