വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സൗദിയില്‍ മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളിലെ 18 പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്താനുള്ള രണ്ട് തീരുമാനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
