റിയാദ്: സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലെ ദറിയയിലെ അല്‍സലാം റോഡിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. വ്യാഴാഴ്ചയാണ് അപകടം. പാലക്കാട് നെന്മാറ നെല്ലിക്കാട് സ്വദേശി ശബ്‌നം മന്‍സിലില്‍ ശനൂബ് മുഹമ്മദ് ശരീഫ്(30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്ദുല്‍ മതീന്‍ (32) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് മറിഞ്ഞാണ് അപകടം. ശനൂബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവര്‍ മതീന്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉനൈസ കെഎംസിസി നേതാക്കള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



