റിയാദ്- റിയാദ് മലപ്പുറം ജില്ല കെ എം സി സി സ്‌പോർട്‌സ് വിംഗ് സംഘടിപ്പിച്ച ‘ജയ് മസാല 9’സ്’ ഫുട്‌ബോൾ ടൂർണമെന്റിൽ റിയാദ് മങ്കട മണ്ഡലം കെ എം സി സി ചാമ്പ്യന്മാരായി.
13 മണ്ഡലം കെ എം സി സി ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഫൈനൽ പോരാട്ടത്തിൽ കൊണ്ടോട്ടി മണ്ഡലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മങ്കട ചാമ്പ്യന്മാരായത്.
പ്ലെയർ ഓഫ് ദ ടൂർണമെന്റായി ഇർഷാദ് തിരൂർക്കാടും ബെസ്റ്റ് ഡിഫൻഡർ ആയി സഫുവാൻ അലിയും തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടിലങ്ങാടി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സഫുവാൻ അലി, ശബാബ് എം, മൊയ്തീൻ ഷാ എന്നിവരും, പുഴക്കാട്ടിരി പഞ്ചായത്തിൽ നിന്ന് സൽമാൻ അഷറഫ്, സൽമാനുൽ ഫാരിസ് എന്നിവരും ടീമിനായി ജേഴ്‌സി അണിഞ്ഞു.
കുറുവ പഞ്ചായത്തിൽ നിന്ന് മുഹമ്മദ് സഫ്‌വാൻ, സൽമാൻ ഫാരിസ്, ഷമീം എന്നിവരും, മൂർക്കനാട് പഞ്ചായത്തിൽ നിന്ന് ഫാഹിസും മൈതാനത്തിറങ്ങി. കൂടാതെ, അങ്ങാടിപ്പുറം പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അനീസ്, മുനവ്വർ, തൻസീം, ഇർഷാദ്, ഫാസിൽ, ശബാബ് എന്നിവരും മണ്ഡലത്തിന് വേണ്ടി ബൂട്ട് കെട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







