റിയാദ്- റിയാദിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ സാക്ഷ്യപത്രങ്ങൾ (Fake Attestation) നൽകുന്ന ചില സംഭവങ്ങൾ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രേഖകളുടെ സാക്ഷ്യപ്പെടുത്തൽ എംബസിയിലെ കോൺസുലാർ ഉദ്യോഗസ്ഥർ മുഖേന താഴെ പറയുന്ന കേന്ദ്രങ്ങളിൽ മാത്രമാണ് നടക്കുന്നതെന്ന് എംബസി അറിയിച്ചു. സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ, VFS ഗ്ലോബൽ നടത്തുന്ന അംഗീകൃത ICAC കേന്ദ്രങ്ങൾ വഴി മാത്രം അറ്റസ്റ്റേഷൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു.
എംബസിയുടെ ഔദ്യോഗിക സർവീസ് പ്രൊവൈഡറായ VFS ഗ്ലോബലിന്റെ അംഗീകൃത ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC).
എംബസി നേരിട്ട് സംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പുകൾ.
➡️ അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകൾ VFS ഗ്ലോബൽ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം: https://services.vfsglobal.com/sau/en/ind
കൂടുതൽ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://eoiriyadh.gov.in/page/attestation/




