ജിദ്ദ – നോര്‍ത്ത് അബ്ഹുറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ട് ജിദ്ദ നഗരസഭ പൊളിച്ചുനീക്കി. ജെ.സി.ബിയുമായി എത്തി നഗരസഭാ സംഘം റിസോര്‍ട്ട് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
റിസോര്‍ട്ട് പൊളിച്ചുനീക്കി വൃത്തിയാക്കിയ ശേഷം പ്രദേശത്തെ കടലോരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ പറഞ്ഞു.
