റിയാദ്- സൗദി അറേബ്യയിലെ സുദൈറില്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ സമിതി സ്ഥിരീകരിച്ചു. ഇതോടെ നാളെ ബുധന്‍ റമദാന്‍ ഒന്നായിരിക്കും. മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി ആവശ്യപ്പെട്ടതനുസരിച്ച് തുമൈര്‍, സുദൈര്‍, ഹരീഖ്, മജ്മ തുടങ്ങിയ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിരവധി പേര്‍ മാസപ്പിറവി നിരീക്ഷിക്കാനെത്തിയിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങള്‍. ഇവിടേക്ക് വഴികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ റിയാദ് നഗരസഭ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ചന്ദ്രഗ്രഹണമുള്ളതിനാല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഗോള ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



