Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മലബാറിനോടുള്ള അനീതി അവസാനിപ്പിക്കണം, പ്ലസ് വണ്ണിന് സ്ഥിരം ബാച്ചുകൾ വേണം-പ്രവാസി വെൽഫെയർ അൽകോബാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽഖോബാർ- പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മലബാർ മേഖലയിൽ മാത്രം പ്ലസ് വൺ സീറ്റ് നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത അവഗണനയാണെന്നും മലബാർ മേഖലയോട് ഈ പ്രവണത തുടർന്നാൽ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ജനങ്ങൾ മുന്നോട്ട് വരണമെന്നും പ്രവാസി വെൽഫെയർ അൽകോബാർ ആവശ്യപ്പെട്ടു. മലപ്പുറം, കോഴിക്കോട് കമ്മിറ്റി സംയുക്തമായി ‘വിവേചന ഭീകരത സർക്കാർ നയമോ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ നിരവധി സംഘടന പ്രതിനിധികൾ പങ്കെടുത്തു.

    താൽകാലിക പരിഹാരം അല്ല സ്ഥിരബാച്ചുകൾ അനുവദിച്ചു കൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം ആണ് വേണ്ടതെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച റീജിയണൽ കമ്മിറ്റി അംഗം ആരിഫലി പറഞ്ഞു. നികുതി കൊടുക്കുന്ന ജനങ്ങളോട് തുല്യ നീതി പാലിക്കാൻ സർക്കാരുകൾ തയ്യാറാവണമെന്നും മാറിമാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിനു ഉത്തരവാദി ആണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രവിശ്യയിലെ സാമൂഹിക വിദ്യാഭ്യാസ രംഗത്തുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോബാർ റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് സാബിഖ് കെ.എം. അധ്യക്ഷത വഹിച്ചു. ട്രഷറർ അഷ്‌റഫ് പി.ടി. ചർച്ച നിയന്ത്രിച്ചു. ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. സിജി ഇന്റർനാഷണൽ ചെയർമാൻ അബ്‌ദുൽ മജീദ്, ദമാം ഇന്ത്യൻ സ്‌കൂൾ മുൻഭരണസമിതിഅംഗം റഷീദ് ഉമർ, തനിമ പ്രോവിൻസ് സെക്രട്ടറി ഉമർ ഫാറൂഖ്, കോബാർ സോൺ പ്രസിഡണ്ട് ഹിഷാം എസ്.ടി, ഐ.എം.സി.സി സൗദി കമ്മിറ്റി സെക്രട്ടറി ഹനീഫ് അറബി, സാമൂഹിക പ്രവർത്തകൻ കോയ താനൂർ, യൂത്ത് ഇന്ത്യ പ്രൊവിൻസ് പ്രസിഡണ്ട് അയ്മൻ സഈദ്, ഖലീൽ റഹ്‌മാൻ, സിറാജ് തലശ്ശേരി, നജ്‌മുസമാൻ എന്നിവർ സംസാരിച്ചു. ഇല്യാസ് ചേളന്നൂർ നന്ദി പറഞ്ഞു. നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിനെതിരെ അൻവർ സലിം പ്രമേയം അവതരിപ്പിച്ചു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alkhobar Welfare
    Latest News
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026
    കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.