മക്ക- ഇരുപത്തിയേഴാം രാവിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിച്ച് മക്കയിലെ വിശുദ്ധ ഹറമിൽ ജനലക്ഷങ്ങൾ. ആയിരം മാസങ്ങളേക്കാൾ പുണ്യമുണ്ടെന്ന് പ്രവാചകൻ മുഹമ്മദ് നബി(സ)വാഗ്ദാനം നൽകിയ ലൈലത്തുൽ ഖദർ പ്രതീക്ഷിച്ചാണ് ജനലക്ഷങ്ങൾ ഹറമിലേക്ക് ഒഴുകിയെത്തിയത്.
വൈകുന്നേരത്തോടെ തന്നെ ഹറമും പരിസരവും ജനങ്ങളാൽ നിറഞ്ഞിരുന്നു. രാവിൽ മുഴുവനും പ്രാർത്ഥനകളിലും ആരാധനകളിലുമായി വിശ്വാസികൾ കഴിഞ്ഞു കൂടി. റമദാനിലെ അവസാന പത്തിൽ കൂടുതൽ വിശ്വാസികൾ ഹറമിൽ എത്തുന്നുണ്ട്.
25 ലക്ഷം പേരാണ് ഇന്ന്(വെള്ളി)തറാവീഹ് നമസ്കാരത്തിൽ പങ്കെടുത്തത് എന്നാണ് ഔദ്യോഗിക കണക്ക്. വിശ്വാസികൾക്ക് ആവശ്യമായ സഹായങ്ങളും സഹകരണവുമായി ഹറംകാര്യ വകുപ്പും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group