തബൂക്ക്: കൊലക്കേസ് പ്രതിയായ സൗദി യുവാവിന് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകി. അബ്ദുൽ അസീസ് അബ്ദുള്ള ഹുസൈൻ അൽഅതവിക്കാണ്, കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഇബ്രാഹിം സലാമ അൽഹുവൈത്തി മാപ്പുനൽകിയത്.
തന്റെ മകന്റെ ഘാതകൻ അനാഥനാണെന്നും അമ്മയുടെ ഏക മകനാണെന്നും അറിഞ്ഞതോടെയാണ് ദൈവപ്രീതി കാംക്ഷിച്ച് പ്രതിക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതെന്ന് ഇബ്രാഹിം അൽഹുവൈത്തി പറഞ്ഞു. മകനെ നഷ്ടപ്പെട്ടതിന്റെ കടുത്ത വേദനയിലും ക്ഷമയുടെയും സഹിഷ്ണുതയുടെയും ഉന്നത മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇബ്രാഹിമിന്റെ തീരുമാനം യുവാവിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ പുതിയ അവസരമൊരുക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







