വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ തട്ടിപ്പ് പരസ്യം നടത്തി സുരക്ഷാ വകുപ്പുകളുടെ പിടിയിലായ രണ്ട് വിദേശികൾക്ക് പ്രത്യേക കോടതി 16 മാസം വീതം തടവുശിക്ഷ വിധിച്ചു.
മെയ് 10-ന് ജിദ്ദ വിമാനത്താവളം വഴി എത്തിത്തുടങ്ങിയ ഇന്ത്യൻ ഹാജിമാരുടെ യാത്ര ഇന്ന് രാത്രി അഹമ്മദാബാദിൽ നിന്ന് മൂന്ന് വിമാനങ്ങളിലായി ജിദ്ദയിലെത്തുന്ന ഹാജിമാരോടെ പൂർത്തിയാകും. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ മലയാളി ഹാജിമാരുമായി ജിദ്ദയിലെത്തിയ സംഘം മക്കയിലെത്തി. ഇതോടെ എല്ലാ മലയാളി ഹാജിമാരും മക്കയിൽ എത്തിച്ചേർന്നു