തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഹജ് തീര്‍ഥാടകരുടെ ഹജും കര്‍മങ്ങളും മറ്റു ആരാധനാകര്‍മങ്ങളും സ്വീകരിക്കാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് രാജാവ് പ്രാര്‍ഥിച്ചു. ഇരു ഹറമുകളുടെ സേവനത്തിലൂടെ അനുഗ്രഹിച്ചതിനും ആദരിച്ചതിനും ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. സര്‍വശക്തനായ അല്ലാഹു തീര്‍ത്ഥാടകരുടെ ഹജ്, കര്‍മങ്ങള്‍, ആരാധനാകര്‍മങ്ങള്‍ എന്നിവ സ്വീകരിക്കട്ടെ എന്നും അനുഗ്രഹീതമായ ഈദുല്‍അദ്ഹ മുസ്‌ലിം സമുദായത്തിനും മുഴുവന്‍ ലോകത്തിനും നന്മയും സമാധാനവും സ്‌നേഹവും കൊണ്ടുവരട്ടെ എന്നും പ്രാര്‍ഥിക്കുന്നു. പുതുവത്സരാശംസകള്‍ – എക്‌സ് പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ സല്‍മാന്‍ രാജാവ് പറഞ്ഞു

Read More

മക്ക – ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ പുണ്യസ്ഥലങ്ങളിലും മക്കയിലും ടെലികോം നെറ്റ്‌വര്‍ക്കുകളില്‍ 1.83 കോടി കോളുകള്‍ രേഖപ്പെടുത്തിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഇതില്‍ 1.59 കോടി കോളുകള്‍ ലോക്കല്‍ കോളുകളും 24 ലക്ഷം കോളുകള്‍ ഇന്റര്‍നാഷല്‍ കോളുകളുമായിരുന്നു.

Read More