ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 16 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 തീര്‍ഥാടകര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തി. ഹാജിമാര്‍ക്ക് 1,02,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഹജ് തീര്‍ഥാടകരുടെ ഹജും കര്‍മങ്ങളും മറ്റു ആരാധനാകര്‍മങ്ങളും സ്വീകരിക്കാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് രാജാവ് പ്രാര്‍ഥിച്ചു. ഇരു ഹറമുകളുടെ സേവനത്തിലൂടെ അനുഗ്രഹിച്ചതിനും ആദരിച്ചതിനും ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. സര്‍വശക്തനായ അല്ലാഹു തീര്‍ത്ഥാടകരുടെ ഹജ്, കര്‍മങ്ങള്‍, ആരാധനാകര്‍മങ്ങള്‍ എന്നിവ സ്വീകരിക്കട്ടെ എന്നും അനുഗ്രഹീതമായ ഈദുല്‍അദ്ഹ മുസ്‌ലിം സമുദായത്തിനും മുഴുവന്‍ ലോകത്തിനും നന്മയും സമാധാനവും സ്‌നേഹവും കൊണ്ടുവരട്ടെ എന്നും പ്രാര്‍ഥിക്കുന്നു. പുതുവത്സരാശംസകള്‍ – എക്‌സ് പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ സല്‍മാന്‍ രാജാവ് പറഞ്ഞു