റിയാദ്– ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ്, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.സുഹേൽ ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ – സൗദി വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യൻ ഉത്പന്നങ്ങൾ സൗദി വിപണയിൽ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ്പ് നടത്തുന്ന നിർണ്ണായക പങ്ക് മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ച. വ്യപാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലുള്ള ഇരു രാജ്യങ്ങളുടെയും സഹകരണവും ഊർജ്ജിതമാക്കും. റീട്ടെയ്ൽ മേഖല, ഭക്ഷ്യസുരക്ഷ പദ്ധതികൾ അടക്കം സഹകരണം ശക്തിപ്പെടുത്തേണ്ട വിഷയങ്ങളും, ഇന്ത്യയും – സൗദിയും കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കേണ്ടതിൻറെ അവശ്യകതയും കൂടിക്കാഴ്ച ചർച്ച ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group