അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ സ്വകാര്യ ഇസ്തിറാഹയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. പന്ത്രണ്ടും പതിനാലും വയസ് വീതം പ്രായമുള്ള രണ്ടു പെണ്‍കുട്ടികളും ഇവരുടെ 27 വയസ് പ്രായമുള്ള മാതൃസഹോദരിയുമാണ് ദാരുണമായി മരിച്ചത്.
അടുത്ത എട്ട് ഹജ് സീസണുകള്‍ വസന്തകാലത്തും തുടര്‍ന്നുള്ള എട്ട് ഹജ് സീസണുകള്‍ ശൈത്യകാലത്തുമായിരിക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.