വിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവർക്ക് ഐ.സി.എഫ് ജിദ്ദ റീജിയൻ ഊഷ്മള സ്വീകരണം നൽകി.

Read More

ഗാസയില്‍ അഞ്ച് വയസിന് താഴെയുള്ള 2,700 ലേറെ കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അറിയിച്ചു. പരിമിതമായ മെഡിക്കല്‍ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിവേഗം വഷളാകുന്ന മാനുഷിക സാഹചര്യത്തിന്റെ അപകടകരമായ സൂചനയാണിത്. ഉത്തര ഗാസയില്‍ ഒരു മെഡിക്കല്‍ കേന്ദ്രം മാത്രമേ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. ഇന്ധന വിതരണം വളരെ കുറവാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മാനുഷിക, മെഡിക്കല്‍ സേവനങ്ങളും നിര്‍ത്താന്‍ ഇടയാക്കുമെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.

Read More