ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റി മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. ഇമാം റാസി മദ്രസയിലെ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടി.
പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇജ്ലു ഇവന്റ് വൈബ്‌സിന്റെ ബാനറിൽ ‘സമ്മർ ഫെസ്റ്റ് 2025’ എന്ന പേര്‍വിന്യാസത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളും സംഗീതനിശയും ജിദ്ദ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ വിശാലമായ ഹാളിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ഇസ്മായിൽ മണ്ണാർക്കാട് (ചെയർമാൻ), റാഫി ബീമാപള്ളി (ജനറൽ കൺവീനർ), റിയാസ് മേലാറ്റൂർ (ഇവന്റ് കോ-ഓർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.