തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. സ്ഥാപനങ്ങള്‍ക്കു സമീപം നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ബാറ്ററിയിലെ ആന്തരിക ഷോർട്ട് സർക്യൂട്ട് മൂലം ചാർജറുകൾ അമിതമായി ചൂടാകാനും തീപ്പിടിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം