കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഹസയില്‍ പബ്ലിക് ബസ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ സേവന മേഖലയില്‍ അല്‍ഹസ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു. ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ നല്കി ആയിരക്കണക്കിന് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഗുണപരമായ കുതിച്ചുചാട്ടമാണ്.
ജാമിഅ മർകസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി. വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലാണ് ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, മർകസ് കമ്മിറ്റികൾ സംയുക്തമായി തങ്ങൾക്ക് സ്വീകരണമൊരുക്കിയത്.