അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.

Read More

മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.

Read More