പാലക്കാട് – കോട്ടായിയിൽ കോൺഗ്രസ് ഓഫീസ് കയ്യേറി ചുവപ്പ് പെയിന്റ് അടിക്കുകയും ഓഫീസിനകത്ത് സി.പി.എം പതാക നാട്ടിയ സംഭവത്തിലും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി (ജിദ്ദ) പ്രതിഷേധിച്ചു. അസഹിഷ്ണുതയിലും ജനാധിപത്യ വിരുദ്ധ മനോഭാവത്തിലും സംഘ പരിവാറിനെ തോൽപ്പിക്കുന്നതാണ് സി.പി.എമ്മിന്റെ ശൈലി.
ഒരു കാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇതേ രീതിയായിരുന്നു സി.പി.എം അവലംബിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരസ്യമായി അടിച്ചമർത്തിയതിന്റെ ദുരന്തഫലമാണ് അവിടെ ഇന്ന് സി.പി.എം അനുഭവിക്കുന്നത്.
ഈ രീതിയിലാണ് സി.പി.എം മുന്നോട്ട് പോകുന്നത് എങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സമീപ ഭാവിയിൽ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുകയാണെന്നും ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിക്കു വേണ്ടി ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.