ദമാം – ഇന്നലെ രാത്രി അല്‍ഹസയിലെ അല്‍ഉയൂന്‍-അല്‍ഉഖൈര്‍ റോഡില്‍ രണ്ട് കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴംഗ കുടുംബവും രണ്ട് യുവാക്കളും ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ആദ്യ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന അച്ഛന്‍, അമ്മ, മൂന്ന് ആണ്‍മക്കള്‍, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളും മരിച്ചു.
റിപ്പോര്‍ട്ട് ലഭിച്ചയുടനെ, ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സ് ടീമുകളും സൗദി റെഡ് ക്രസന്റ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ദുരന്തം അല്‍ഉയൂന്‍ നഗരത്തില്‍ കനത്ത ആഘാതമുണ്ടാക്കി. പോലീസ് എത്തി ഗതാഗതം അതിവേഗം പുനസ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







