റിയാദ്– തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. അർബുദബാധിതനായി ചികിത്സയിരിക്കെയാണ് മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അൽ ഈമാൻ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടുകയും അർബുദം സ്ഥിരീകരിക്കുകയും ചെയ്തു. ശേഷം തുടർ ചികിത്സക്കായി രണ്ടാഴ്ച മുമ്പ് ശുമൈസി കിംഗ് സൗദ് ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.ഇരുപതു വർഷത്തിലധികമായി റിയാദിൽ ഇസ്തിറാഹ മേൽനോട്ടക്കാരനായി ജോലിചെയ്ത് വരുകയായിരുന്നു. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ഇസ്മായിൽ സിവി,നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, സഹോദരൻ അസീസ് റിയാദ് തൃശൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി, മറ്റുജില്ലാ ഭാരവാഹികളും രംഗത്തുണ്ട്.
പിതാവ്- പരേതനായ ഇബ്രാഹിം, മാതാവ്- നബീസ, ഭാര്യ- മുബീന, മക്കൾ- സിയാദ്,സിനാൻ,ഷയാൻ,ഷഫ്ന



