ജിദ്ദ– സൗദി, ഒമാൻ അതിർത്തിയിലെ റുബ്ഉൽഖാലി അതിർത്തി പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 19.2 കിലോ അതിമാരക രാസലഹരിയാണ് കസ്റ്റഡിയിലെടുത്തത്. സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറിയുടെ പിൻവശത്തെ ആക്സിലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.
Thursday, October 1
Breaking:
- വധശിക്ഷ നടപ്പാക്കാൻ വിഷം കുത്തിവെച്ചത് രണ്ട് തവണ; മരിക്കാതെ വനിതാ കുറ്റവാളി, വധശിക്ഷ തടഞ്ഞ് കോടതി
- ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് മാറ്റി; ആശുപത്രിയിലെത്തി സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
- ഇറാഖിൽ നിന്നുള്ള യു.എസ് സൈനിക പിന്മാറ്റം: ചരിത്രപരമായ വിജയമെന്ന് ഇറാൻ
- സൗദിയിലേക്ക് പുതിയ വിസയിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പഴയ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി വീണ്ടെടുക്കാൻ അവസരം
- ഫ്ലൈ ദുബായ് വിമാനത്തിലെ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് യു.എ.ഇ
