ജിദ്ദ – കാറ്റുനിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഒമാനിലെ പഞ്ചര്‍ കടയിലാണ് സംഭവം. തൊഴിലാളി ടയറിനു മുകളില്‍ കയറിയിരുന്ന് കാറ്റുനിറക്കുന്നതിനിടെ അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതിന്റെ ശക്തിയില്‍ തൊഴിലാളി മീറ്ററുകളോളം ഉയര്‍ന്ന് പൊങ്ങി പിക്കപ്പിന്റെ മറുവശത്ത് പതിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പഞ്ചര്‍ കടയിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
