Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    • എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    • യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    • ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    • ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദിലെ അല്‍നസര്‍ ക്ലബ്ബില്‍ സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ പന്ത്രണ്ടുകാരന് ആദരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ അല്‍ നസ്ര്‍ ക്ലബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറം പാങ്ങ് ചന്തപ്പറമ്പ് സ്വദേശി മുഹമ്മദ് റാസിനിനെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. സൗദി ഫുട്‌ബോള്‍ ക്ലബ്ബില്‍ അംഗമാകുന്ന ആദ്യമലയാളിയായ ഈ പന്ത്രണ്ടുകാരന്‍ കഴിഞ്ഞ ദിവസം മുതല്‍ അല്‍നസറിന്റെ ജൂനിയര്‍ ടീമില്‍ പരിശീലനം തുടങ്ങിയിരിക്കുകയാണ്.

    റിയാദ് ബദീഅയില്‍ ആഗസ്റ്റ് 26ന് തിങ്കളാഴ്ച നടന്ന മത്സരത്തിനൊടുവിലാണ് മുഹമ്മദ് റാസിന്‍ സെലക്ട് ചെയ്യപ്പെട്ടത്. വ്യാഴാഴ്ച മുതല്‍ പരിശീലനം തുടങ്ങുകയും ചെയ്തു. താദിഖില്‍ ജോലി ചെയ്യുന്ന ഷാജഹാന്റെയും നസ്‌ലയുടെയും മകനാണ് മുഹമ്മദ് റാസിന്‍. താദിഖില്‍ പിതാവ് അംഗമായ യൂത്ത് ഇന്ത്യ ഫുട്‌ബോള്‍ ക്ലബ്ബും പ്രാദേശിക സൗദി ക്ലബ്ബും തമ്മിലുള്ള സൗഹൃദമത്സരത്തിനിടെ റിയാദ് നാദി ക്ലബ്ബിലെ പരിശീലകനായ അബ്ദുല്ല സാലിഹ് എന്ന സൗദി പൗരനാണ് മുഹമ്മദ് റാസിനിന്റെ മികവ് കണ്ട് അല്‍റസ്‌റിലെ സെലക്ഷന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദില്‍ ജനിച്ച മുഹമ്മദ് റാസ് സ്വദേശമായ പാങ്ങ് ചന്തപ്പറമ്പിലെ എഫ് ആര്‍ സി ക്ലബ്ബിലാണ് കളിച്ചുതുടങ്ങിയത്. പിന്നീട് പാങ്ങിലെ ലെഗന്‍സ് ക്ലബ്ബിന്റെ കളിക്കാരനായി. കോട്ടൂര്‍ എകെഎം സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചു. പിതാവിന്റെയടുത്ത് സന്ദര്‍ശക വിസയിലെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. റാസിന്റെ പിതാവ് ഷാജഹാന്‍ റിയാദിലെ മുന്‍കാല ക്ലബായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കളിക്കാരനായിരുന്നു. ഇപ്പോള്‍ അല്‍ഹസയിലെ സോക്കര്‍ ഹുഫൂഫ് ടീമിന്റെ മാനേജറാണ്. സഹോദരങ്ങള്‍: മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍.
    യു എഫ് സി റിയാദിനു വേണ്ടി ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ, മന്‍സൂര്‍ തിരൂര്‍ എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് റാസിനെ മൊമെന്റോ നല്‍കി ആദരിച്ചു. ശൗലിഖ്, ബാവ ഇരുമ്പുഴി, ജസീം, ചെറിയാപ്പു മേല്‍മുറി, നൗഷാദ് കോട്ടക്കല്‍, ഫൈസല്‍ പാഴൂര്‍, നൗഷാദ് കോട്ടക്കല്‍, റഷീദ്, ഉമ്മര്‍, സലിം ഒറ്റപ്പാലം, ജാഫര്‍ ചെറുകര, അനീസ് പാഞ്ചോല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Nasr Riyadh
    Latest News
    അല്‍ഖര്‍ജ് നഗരത്തിന് സമീപം മൂന്നു മിസൈലുകള്‍ തകര്‍ത്തു
    05/03/2026
    എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു
    04/03/2026
    യുഎഇയിലെ സ്കൂളുകളിൽ അവധി നേരത്തെയാക്കി
    04/03/2026
    ആഭ്യന്തര ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം
    04/03/2026
    ശ്രീലങ്കക്ക് സമീപം ഇറാന്‍ കപ്പല്‍ മുങ്ങിയത് യു.എസ് ആക്രമണത്തില്‍
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.