മക്ക – മക്കയെയും തായിഫിനെയും ബന്ധിപ്പിക്കുന്ന അല്‍സൈല്‍ അല്‍കബീര്‍ റോഡില്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ജനുവരി ഒമ്പതു മുതല്‍ ഫെബ്രുവരി 28 വരെ വ്യാഴം, ശനി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി എട്ടു വരെ അല്‍സൈല്‍ അല്‍കബീര്‍ റോഡില്‍ ഇരു ദിശകളിലും ലോറികള്‍ പൂര്‍ണമായും വിലക്കും.
അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി അടച്ച അല്‍ഹദാ ചുരം റോഡ് ജോലികള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 28 ന് വീണ്ടും തുറക്കുന്നതു വരെ അല്‍സൈല്‍ അല്‍കബീര്‍ റോഡില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലോറികള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group