Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • അമേരിക്ക പിടികൂടിയ 22 ഇറാന്‍ നാവികരെ പാകിസ്ഥാനിലെ ഇറാന്‍ കോണ്‍സുലേറ്റിന് കൈമാറി
    • യെമനില്‍ മിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു
    • ചരിത്രം കുറിച്ചു കേപ് വേർദെ; ഒരു ജയം പോലുമില്ലാതെ റൗണ്ട് ഓഫ് 32-ൽ! ഉറുഗ്വേയും സൗദിയും പുറത്ത്, ഇറാഖിനെ തകർത്ത് സെനഗൽ പ്രതീക്ഷകളിൽ
    • ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക
    • പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ദീര്‍ഘകാലത്തെ പരിചയസമ്പത്ത് സുരക്ഷിത ഹജിന് സഹായിച്ചു -സൗദി ആഭ്യന്തര മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുരക്ഷാ വകുപ്പ് മേധാവികളെയും മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ച് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ദീര്‍ഘകാലത്തെ പരിചയസമ്പത്തും മതിയായ യോഗ്യതകളുള്ള മാനവശേഷിയും തന്ത്രപരമായ ആസൂത്രണത്തോടെയുള്ള സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും സുരക്ഷിതമായ ഹജും സമ്പന്നമായ അനുഭവവും തീര്‍ഥാടകര്‍ക്ക് നേടിക്കൊടുക്കാന്‍ സഹായിച്ചതായി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുരക്ഷാ വകുപ്പ് മേധാവികളെയും മക്കയില്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

    തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ബലിപെരുന്നാള്‍ ആശംസകളും, ഹജ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിച്ചതിനുള്ള അഭിനന്ദനവും ആഭ്യന്തര മന്ത്രി സുരക്ഷാ സൈനിക മേധാവികളെയും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അറിയിച്ചു. ഹജ് സുരക്ഷാ പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിച്ചതില്‍ രാജാവിനും കിരീടാവകാശിക്കുമുള്ള അഭിമാനവും അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കുന്ന സുരക്ഷാ, സൈനിക മേഖലകള്‍ നടത്തുന്ന ശ്രമങ്ങളെയും അംഗീകൃത സുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും പാലിച്ച് നടപ്പാക്കുന്നതിനെയും അഭിനന്ദിച്ച ആഭ്യന്തര മന്ത്രി ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുത്ത സൈനിക, സുരക്ഷാ മേഖലകളില്‍ നിന്നുള്ള എല്ലാവരോടും തന്റെ ആശംസകള്‍ അറിയിക്കാന്‍ സുരക്ഷാ വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചു.

    ഹജ് സുരക്ഷാ പദ്ധതികളും ക്രമസമാധാനപാലന പദ്ധതിയും നടപ്പാക്കുന്നത് ഹജ് സുരക്ഷാ സേന തുടരുന്നതായി ചടങ്ങില്‍ സംസാരിച്ച പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മുഴുവന്‍ വകുപ്പുകളും പരസ്പര സംയോജനത്തോടെയും മുഴുവന്‍ ആധുനിക സാങ്കേതികവിദ്യകളും നിര്‍മിത ബുദ്ധിയും മാനുഷിക ശേഷികളും യാന്ത്രിക കഴിവുകളും ഉപയോഗിച്ചും ഇക്കാര്യത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു. ഹജ് പൂര്‍ത്തിയായി തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ ഹജ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത് ഹജ് സുരക്ഷാ സേന നിരന്തരം നിരീക്ഷിക്കുമെന്നും ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.

    ദേശീയ സുരക്ഷാ ഏജന്‍സി മേധാവി അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദ്, ഉന്നത പണ്ഡിതസഭാംഗം ശൈഖ് ഡോ. അബ്ദുസ്സലാം അല്‍സുലൈമാന്‍, ദേശീയ സുരക്ഷാ ഏജന്‍സി ഉപമേധാവി അബ്ദുല്ല അല്‍ഹുവൈസ്, ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് അല്‍ഖഹ്ത്താനി, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ് എന്നിവരും ഹജില്‍ പങ്കാളിത്തം വഹിക്കുന്ന വിവിധ സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അമേരിക്ക പിടികൂടിയ 22 ഇറാന്‍ നാവികരെ പാകിസ്ഥാനിലെ ഇറാന്‍ കോണ്‍സുലേറ്റിന് കൈമാറി
    27/06/2026
    യെമനില്‍ മിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു
    27/06/2026
    ചരിത്രം കുറിച്ചു കേപ് വേർദെ; ഒരു ജയം പോലുമില്ലാതെ റൗണ്ട് ഓഫ് 32-ൽ! ഉറുഗ്വേയും സൗദിയും പുറത്ത്, ഇറാഖിനെ തകർത്ത് സെനഗൽ പ്രതീക്ഷകളിൽ
    27/06/2026
    ഇറാനില്‍ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക
    27/06/2026
    പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.