മക്ക- കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിൽ എത്തിയ 644 ഹാജിമാരെ മക്ക കെ.എം.സി.സി ഹജ് വളണ്ടിയർമാർ ഫ്രുഡ്‌സ് അടങ്ങിയ കിറ്റ് നൽകി സ്വീകരിച്ചു.. രാത്രി ഒരു മണിയോടെ മക്കയിലെ അസീസിയ മഹ്ത്വത്ത് ബാങ്കിലുള്ള കെട്ടിടത്തിലാണ് ശ്രീനഗർ, ഗുഹാട്ടി എന്നീസംസ്ഥാനങ്ങളിലെ ഹാജിമാർ എത്തിയത്.
സ്വീകരണത്തിന് സൗദി കെ.എം.സി.സി നാഷണൽകമ്മിറ്റി പ്രസിഡന്റ് കു ഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അശ്റഫ് വേങ്ങാട്ട്, ഹജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മക്ക കെ എം സി സി നേതാക്കളായ മുസ്തഫ മുഞ്ഞകുളം,നാസർ കിൻസാറ, മുസ്തഫ മലയിൽ, ഇസ്സുദ്ദീൻ ആലുങ്ങൽ, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി..
