അബഹ – അസീര്‍ പ്രവിശ്യയില്‍ പെട്ട ബീശയിലെ കിംഗ് ഫഹദ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ തുറന്നു. 174 ദിവസത്തിനുള്ളില്‍ ആകെ മൂന്നു കോടി ഘനമീറ്റര്‍ വെള്ളം അണക്കെട്ടില്‍ നിന്ന് തുറന്നുവിടും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയും മുഴുവന്‍ സുരക്ഷാ നടപടികളും സ്വീകരിച്ചുമാണ് അണക്കെട്ട് ഷട്ടറുകള്‍ തുറന്നത്.
ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്താനും കാര്‍ഷിക വളര്‍ച്ചക്ക് സഹായമെന്നോണവും കര്‍ഷകരെ സേവിക്കാനുമാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതെന്ന് അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ പറഞ്ഞു. 103 മീറ്റര്‍ ഉയരവും ഉച്ചിയില്‍ 507 മീറ്റര്‍ നീളവുമുള്ള കിംഗ് ഫഹദ് അണക്കെട്ടിന്റെ സംഭരണ ശേഷി 32.5 കോടി ഘനമീറ്ററാണ്.
Friday, May 17
Breaking:
- മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസം കഴിഞ്ഞ് മടങ്ങിയ കോയ ഹാജി വീണ്ടും സൗദിയിൽ, സ്വീകരണമൊരുക്കി ഖുലൈസ് കെ.എം.സി.സി
- കൈക്ക് പകരം നാവിന് ശസ്ത്രക്രിയ: വീഴ്ചയ്ക്ക് ഇടയാക്കിയത് അശ്രദ്ധ; ഡോക്ടർക്കെതിരെ കേസെടുത്തു
- ഗാന്ധി മാര്‍ഗത്തിലെ കെടാവിളക്ക്: പാലക്കാട്ടുകാരുടെ കബീര്‍ മാസ്റ്റര്‍ക്ക് 81 ന്റെ ചെറുപ്പം
- ഹജ്ജ് കമ്മിറ്റിയിൽ സംഘടനാ സങ്കുചിതത്വമോ?
- ഹജ്ജ് വളണ്ടിയർ നിയമനം; കളങ്കപ്പെടുത്തിയവർക്കെതിരെ നടപടി വേണം- സി.പി ഉമർ സുല്ലമി