ജിദ്ദ: ഐവ (ഇന്ത്യൻ വെൽഫയർ അസോസിയേഷൻ)യുടെ കീഴിൽ നടത്തുന്ന ഹജ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊജിതപ്പെടുത്താനും വേണ്ടി ജിദ്ദ, മക്ക മേഖലകളിൽ നേതൃസംഗമം നടത്തി. മക്ക അസീസിയയിലെ ‘ഐവ”ഓഫീസിൽ ചേർന്ന യോഗത്തിൽ ഹാരിസ് കണ്ണിപ്പൊയിൽ അധ്യക്ഷത വഹിച്ചു.
ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, ദിലീപ് താമരക്കുളം, ഹനീഫ ബരിക്ക തുടങ്ങിയവർ സംസാരിച്ചു. മക്കയിൽ ആദ്യമായി എത്തിച്ചേരുന്ന ഹാജിമാരുടെ വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുക, മഹ്റമില്ലാതെ എത്തുന്ന വനിതാ തീർത്ഥാടകർക്ക് വനിത വളണ്ടിയർ മാരുടെ പരിചരണം, മിനയിലും അസീസിയയിലും മറ്റും സജ്ജീകരിച്ച മെഡിക്കൽ സെൻ്ററുകളിൽ പ്രത്യേകം വളണ്ടിയർമാരുടെ സേവനം,
അസീസിയയിലെ ഭക്ഷണ, പാനീയ വിതരണം തുടങ്ങിയ വകുപ്പുകൾക്ക് പ്രത്യേക ഇൻചാർജുമാരെ നിയമിച്ചു.
അബൂബക്കർ വടക്കാങ്ങര, ഷൈൻ വെമ്പായം, അനസ് ആലപ്പുഴ, അൻവർ വടക്കാങ്ങര, സക്കീർ കായംകുളം എന്നിവർ പ്രസംഗിച്ചു. നവാസ് കോഴിക്കോട് ഖിറാഅത്ത് നടത്തി.