Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    • തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    • മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    • നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പീഡിപ്പിച്ചു, യുവതിക്കെതിരെ പോക്സോ കേസ്
    • സോഷ്യൽ മീഡിയയിൽ വൈറലായി ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിംഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    രാജ്യത്തിന്റെ വൈവിധ്യവും സാഹോദര്യവും സഹിഷ്ണുതയും സംരക്ഷിക്കുക – ഐ.സി.എഫ് ജിദ്ദ സെൻട്രൽ പൗരസഭ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “വൈവിധ്യങ്ങളുടെ ഇന്ത്യ ” എന്ന പ്രമേയത്തിൽ ജിദ്ദ ഐസിഎഫ് സംഘടിപ്പിച്ച പൗരസഭയിൽ ഐ സി എഫ് സൗദി നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാംകുളം വിഷയാവതരണം നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  “വൈവിധ്യങ്ങളുടെ  ഇന്ത്യ ” എന്ന പ്രമേയത്തിൽ ഐസിഎഫ്  ജിദ്ധ സെൻട്രൽ പൗരസഭ  സംഘടിപ്പിച്ചു.  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവ ത്യാഗം  ചെയ്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ച് കൊണ്ട് നടന്ന പൗരസഭ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്ത് സൂക്ഷിക്കണമെന്നും, ജാതി-മത-വർഗ-വർണ്ണ-ഭാഷകൾക്കതീതമായി രാജ്യത്തെ എല്ലാ പൗരന്മാരെയും സമന്മാരായി കാണാനും, രാജ്യത്തിന്റെ മഹത്തയ മതേതരത്വമൂല്യങ്ങളെ പൂർണ്ണമായും ഉൾകൊണ്ട്കൊണ്ട് രാജ്യ നന്മക്കായി പ്രവർത്തിക്കാനും ഭരണഘടനാ മൂല്യങ്ങളും “വൈവിധ്യങ്ങളിലെ ഏകത്വം” എന്ന സാമൂഹിക സംസ്കാരവും  നിലനിർത്തുന്നതിനും ഭരണാധികാരികളും  ഭരണീയരും   തയ്യാറാവണമെന്നും പൗര സഭ ആവശ്യപ്പെട്ടു.

    രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  “വൈവിധ്യങ്ങളുടെ  ഇന്ത്യ ” എന്ന പ്രമേയത്തിൽ   ജിദ്ദ  ഐസിഎഫ് സംഘടിപ്പിച്ച  പൗരസഭയിൽ   പ്രമുഖ മാധ്യമ പ്രവർത്തകനും മലയാളം ന്യൂസ് , മുൻ എഡിറ്ററുമായ എ. എം സജിത്ത് സംസാരിക്കുന്നു .

    ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്ന  സമത്വവും നീതിയും മത വ്യക്തി സ്വാതന്ത്ര്യവും  പലർക്കും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, രാജ്യം നൂറ്റാണ്ടുകളായി കാത്ത് സൂക്ഷിച്ച പൈതൃകങ്ങളെ തല്ലിയുടച്ച് ജനങ്ങളെ  വർഗീയമായി ധ്രുവീകരിക്കുന്ന ചിദ്രശക്തികളെ കരുതിയിരിക്കണമെന്നും പൗരസഭ ഉണർത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഐസിഎഫ് ദഅവ പ്രസിഡണ്ട് മുഹ്‌യിദ്ധീൻ കുട്ടി സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പൗരസഭ  ഐസിഎഫ് ജിദ്ധ സെൻട്രൽ  ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ  അധ്യക്ഷതയിൽ   സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗം തെന്നല അബൂ ഹനീഫൽ ഫൈസി ഉത്‌ഘാടനം ചെയ്തു.

    ഐ സി എഫ് സൗദി നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാംകുളം വിഷയാവതരണം നടത്തി.ജിദ്ദയിലെ രാഷ്ട്രീയ  മാധ്യമ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ  എ.എം സജിത്ത് (മലയാളം ന്യൂസ് , മുൻ എഡിറ്റർ), ഹക്കീം പാറക്കൽ  (ഒഐസിസി),  റഫീഖ് പത്തനാപുരം (നവോദയ), നാസർ മച്ചിങ്ങൽ (കെഎംസിസി) ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര), മുജീബ് റഹ്മാൻ എ ആർ നഗർ(ഐസിഎഫ്) ജാബിർ നഈമി (ആർ എസ് സി) എന്നിവർ പർപരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. 

    സെൻട്രൽ സെക്രട്ടറിമാരായ മൻസൂർമാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ  നന്ദിയും പറഞ്ഞു. 

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നാഷണൽ ലീഗിൽ വൻ പൊട്ടിത്തെറി; ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലക്കുട്ടി രാജിവെച്ചു
    23/04/2026
    തൃശൂർ വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് എം.എ.യൂസഫലി ഒരു ലക്ഷം രൂപ നൽകും
    22/04/2026
    മുഹമ്മദ് എന്ന മമ്മുക്കക്ക് മക്കയിൽ അന്ത്യവിശ്രമം, വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്ത് നിരവധി പേർ
    22/04/2026
    നാലുവയസുകാരിയെ പീഡിപ്പിച്ച 17 കാരനെ പീഡിപ്പിച്ചു, യുവതിക്കെതിരെ പോക്സോ കേസ്
    22/04/2026
    സോഷ്യൽ മീഡിയയിൽ വൈറലായി ദുബായ് കിരീടാവകാശിയുടെ സ്കൈ ഡൈവിംഗ്
    22/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.