ഇത്തവണത്തെ ഹജ് സീസണ് പ്രവര്‍ത്തന പദ്ധതി ആരംഭിച്ചതിന് ശേഷം ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് യാത്രാസൗകര്യം ലഭിച്ചതായി സൗദി അറേബ്യ റെയില്‍വേയ്സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ അറിയിച്ചു.
വിഷന്‍ 2030 ന്റെ ഭാഗമായ പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നായ മക്ക റൂട്ട് പദ്ധതി ഇത്തവണ പത്തു രാജ്യങ്ങളില്‍ നിന്നുള്ള 3,88,000 ലേറെ ഹാജിമാര്‍ക്ക് പ്രയോജനപ്പെട്ടു
