Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 17
    Breaking:
    • ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    • ഗൾഫ് ലക്ഷ്യ 2026′ ഒ.ഐ.സി.സി പ്രവർത്തക ക്യാമ്പ് സമാപിച്ചു
    • മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഗൾഫ് ലക്ഷ്യ 2026′ ഒ.ഐ.സി.സി പ്രവർത്തക ക്യാമ്പ് സമാപിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം17/02/2026 Saudi Arabia Events Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ‘ഗൾഫ് ലക്ഷ്യ 2026’ പ്രവർത്തക ക്യാമ്പ് സമാപിച്ചു. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ചാലക്കുടി പാർലിമെന്റ് അംഗവും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനുമായ ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രവാസ ലോകത്ത് കോൺഗ്രസ് ആശയങ്ങളുടെ ശക്തമായ സാന്നിധ്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവർത്തനം വെറും ഔപചാരികതയല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

    കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ സലിം, നാഷണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല,ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, ശിഹാബ് കൊട്ടുകാട് ഉൾപ്പെടെ നിരവധി നേതാക്കൾ ആശംസകൾ നേർന്നു. പ്രോഗ്രാം കോർഡിനേറ്റർ നിഷാദ് ആലംകോട് സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ സെഷനുകളിലായി വിഷയാധിഷ്ഠിത ക്ലാസുകൾ നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ കോഡിനേറ്റർ നൗഫൽ പാലക്കാടൻ വിഷയാവതരണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാവിലെ നടന്ന ആദ്യ സെഷനിൽ ‘സംഘാടനവും സംഘടനാ അച്ചടക്കവും’, രണ്ടാം സെഷനിൽ ‘നാം എന്തിന് കോൺഗ്രസ് ആവണം’ എന്നീ വിഷയങ്ങളിൽ ബാലകൃഷ്ണൻ പെരിയ സംസാരിച്ചു. സംഘടനയുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയ നിലപാടുകൾ പുതുതലമുറയിലേക്ക് കൈമാറേണ്ടത് പ്രവർത്തകരുടെ കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടികളും നൽകി. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ ‘തിരഞ്ഞെടുപ്പിലേക്ക് പ്രവാസത്തിന്റെ ചുവടുവെപ്പ്’ എന്ന വിഷയവുമായി ബെന്നി ബഹന്നാൻ എം.പി. ക്ലാസ് നയിച്ചു. പ്രവാസികളുടെ രാഷ്ട്രീയ ഇടപെടൽ കേരളത്തിന്റെ ഭാവി നിർണ്ണയത്തിൽ നിർണായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയപരവും സംഘടനാപരവുമായ ആത്മവിശ്വാസം പകർന്ന ക്യാമ്പ്, ‘ഗൾഫ് ലക്ഷ്യ 2026’യുടെ വിജയകരമായ മുന്നേറ്റത്തിനായുള്ള പ്രതിജ്ഞയോടെയാണ് സമാപിച്ചത്.

    ഭാരവാഹികളായ സക്കീർ ദാനത്ത്, ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, ശുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ജോൺസൺ മാർക്കോസ്, നാദിർഷ റഹ്‌മാൻ, സെയ്ഫ് കായംകുളം, ഹക്കിം പട്ടാമ്പി, ബഷീർ കോട്ടക്കൽ, അഷ്‌റഫ് മേച്ചേരി, സിദ്ധീഖ് കല്ലുപറമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benny Bahannan events OICC Saudi
    Latest News
    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    17/02/2026
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026
    സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; റമദാന്‍ ഒന്ന് നാളെ ബുധൻ
    17/02/2026
    ഗൾഫ് ലക്ഷ്യ 2026′ ഒ.ഐ.സി.സി പ്രവർത്തക ക്യാമ്പ് സമാപിച്ചു
    17/02/2026
    മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റംസാൻ വ്രതാരംഭം വ്യാഴാഴ്ച
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.