Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    • തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    • ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി
    • ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം- സൗദി കിരീടാവകാശി
    • അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ആയിരങ്ങൾ പങ്കെടുത്ത് മക്കയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ സമൂഹ നോമ്പുതുറ

    ജാബിർ മെഹബൂബ്By ജാബിർ മെഹബൂബ്11/03/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ.ഒ.സി) മക്കാ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മുലാഖാത്ത് പ്രൗഢഗംഭീരമായി. മക്കയിലെ കാക്കിയയിലുള്ള ഖസറുദ്ദീറ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇഫ്താർ സംഗമത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസ് ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ ഡോക്ടർ സയ്യിദ് നസീർ ഹുസൈൻ മുഖ്യാതിഥിയായി. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയ്ക്കായി സ്വയം സമർപ്പിക്കുന്ന സമൂഹമാണ് പ്രവാസികൾ എന്നും അവർ നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് ജീവിത മാർഗങ്ങൾക്കായി പ്രത്യേക പരിഗണനകൾ സർക്കാർ ഉറപ്പ് വരുത്തണമെന്നുള്ള ആവശ്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കർണ്ണാടക പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ഇനായത്ത് അലിയും ചടങ്ങിൽ സംബന്ധിച്ചു. സൗദി പൗര പ്രമുഖരായ മഷൂർ ബിൻ മുസാദ്, സ്വാലിഹ് മുഹമ്മദ്‌ അൽ സഹ്റാനി, മുഹമ്മദ്‌ സമീ, യൂസുഫ് ഖാദർ അൽ ഹുസ്സാവി തുടങ്ങിയവരും കുഞ്ഞിമോൻ കാക്കിയ , മുജീബ് പൂക്കോട്ടൂർ (കെഎംസിസി) ഷെമീൽ (കെഐജി തനിമ) ബഷീർ നിലമ്പൂർ (നവോദയ) അഹമ്മദ്‌ കുട്ടി മാസ്റ്റർ (ഹജ്ജ് വെൽഫയർ ഫോറം) ജിനു. കെ. ബദറുദ്ദീൻ (ലേ മെറീഡിയൻ) അബ്ദുൽ റഷീദ് (ഹൗസ് കെയർ) മുഹമ്മദ്‌ റഊഫ് (അബ്റാജ് ഹൈപ്പർ) സലീം, മിൻഹാജ്, മിഷാപ്, അബ്ബാസ്( ഹൈപ്പർ വഫാ) തുടങ്ങിയവരും പങ്കെടുത്തു.

    ഗ്രാൻഡ് ഇഫ്താർ മുലാഖാത്തിന് ഐ.ഒ.സി നേതാക്കളായ ജാവേദ് മിയാൻദാദ്, ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ഹുസൈൻ കണ്ണൂർ, നൗഷാദ് തൊടുപുഴ, സാക്കിർ കൊടുവള്ളി, ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, റഫീഖ് വരന്തരപ്പിള്ളി, സലീം മല്ലപ്പള്ളി, മുഹമ്മദ്‌ ഷാ കൊല്ലം, ഷാജഹാൻ കരുനാഗപ്പിള്ളി, അബ്ദുൽ ജലീൽ അബ്റാജ്, നഹാസ് കുന്നിക്കോട്, നൗഷാദ് കണ്ണൂർ, ഇഖ്ബാൽ ഗബ്ഗൽ, ഇബ്രാഹിം കണ്ണങ്കാർ, സദ്ദാം അഷ്‌റഫി, ഷംസ്‌ വടക്കഞ്ചേരി, ഹബീബ് കോഴിക്കോട്, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, സർഫറാസ് തലശ്ശേരി, അൻവർ ഇടപ്പള്ളി ,ഫിറോസ് എടക്കര, ഷറഫുദ്ധീൻ പൂഴിക്കുന്നത്ത്, അബ്ദുൽ കരീം വരന്തരപ്പിള്ളി, അബ്ദുൽ വാരിസ് അരീക്കോട്, ഹംസ മണ്ണാർക്കാട് , സക്കീർ ഹുസൈൻ ചങ്ങനാശ്ശേരി, മുഹമ്മദ്‌ അസ്‌ലം , നിസാ നിസാം, ഷീമാ നൗഫൽ, റോഷ്‌ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ, ഷംല ഷംനാസ്, ഹസീന മുഹമ്മദ്‌ ഷാ, ഷബാന ഷാനിയാസ്, ബദരിയ്യ ഈസ, ജസീന അൻവർ, ജെസ്സി ഫിറോസ്, റുഖിയ്യ ഇഖ്ബാൽ, നസീറ ജലീൽ,ജുമൈല,ജസ്‌ന റഫീഖ്,നസീമ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ifthar Makkah
    Latest News
    ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    14/05/2025
    തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    14/05/2025
    ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി
    14/05/2025
    ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം- സൗദി കിരീടാവകാശി
    14/05/2025
    അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.