റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്‌റായില്‍ പേമാരിയിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍. ഏതാനും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും നിരവധി തണല്‍കുടകളും തകരഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഷെഡുകളും തകരുകയും ചെയ്തു. ഏതാനും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
അല്‍സ്വഫ്‌റാ ഡിസ്ട്രിക്ടില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച രണ്ടു വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ച് സമീപപ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. സൗദി ഇലക്ട്രിസിറ്റി കമ്പനി ടെക്‌നീഷ്യന്മാര്‍ സത്വര നടപടികള്‍ സ്വീകരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
