മക്ക – വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ മറവില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ അഞ്ചു പേരെ മക്കയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ലെബനോന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാലു പേരും ഒരു സൗദി പൗരനുമാണ് അറസ്റ്റിലായത്. ഭീമമായ തുകയും കംപ്യൂട്ടറുകളും വ്യാജ സീലുകളും രേഖകളും തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ താവളം റെയ്ഡ് ചെയ്ത് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിന്റെയും ഭീമമായ തുക അടക്കമുള്ള വസ്തുക്കള്‍ പിടികൂടുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



