ജിദ്ദ – ജിദ്ദ സീസണ്‍ ഏരിയകളിലൊന്നായ സിറ്റിവാക്കില്‍ അഗ്നിബാധ. സിറ്റിവാക്കിലെ ഗെയിം ഏരിയയായ ബബ്ലി ലാന്‍ഡിലാണ് തീ പടര്‍ന്നുപിടിച്ചത്. ഉടന്‍ തന്നെ സിറ്റിവാക്ക് ഏരിയയിലുണ്ടായിരുന്ന എല്ലാവരെയും സിവില്‍ ഡിഫന്‍സ് സുരക്ഷിതമായി ഒഴിപ്പിക്കുകയും കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ആര്‍ക്കും പരിക്കില്ല.
അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും സിറ്റിവാക്ക് ഏരിയയില്‍ മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു
