Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 13
    Breaking:
    • 8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    • ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
    • വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
    • അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
    • മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി

    Ayyoob PBy Ayyoob P13/05/2026 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

     

    ജിദ്ദ – വ്യാജ സൗദിവല്‍ക്കരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ തൊഴില്‍ വിസകള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ റദ്ദാക്കിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മോണിറ്ററിംഗ് ടീമുകളും സ്മാര്‍ട്ട് നിരീക്ഷണ സംവിധാനവും വഴി 91,000 സംശയാസ്പദമായ കേസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട 13,509 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വ്യാജമായി നിയമിച്ച സൗദി ജീവനക്കാരെ സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രോഗ്രാമില്‍ നിന്ന് നീക്കം ചെയ്യല്‍, യഥാര്‍ഥ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി അവരെ മാനവ വിഭവശേഷി വികസന ഫണ്ടിലേക്ക് റഫര്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തിര നടപടികള്‍ മന്ത്രാലയം സ്വീകരിച്ചു.
    ‌
    ഈ കൊല്ലം ആദ്യ പാദത്തില്‍ രണ്ടര ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ 1,68,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ട് 2,30,000 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വാണിംഗ് നോട്ടീസുകള്‍ നല്‍കി. മൂന്നു മാസത്തിനിടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ 3,522 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധ ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച് പരസ്യപ്പെടുത്തിയ 238 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. 

    മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന ഏകദേശം 54,000 കേസുകളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ആദ്യ പാദത്തില്‍ തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് പൊതുസമൂഹത്തില്‍ നിന്ന് മന്ത്രാലയത്തിന് 15,563 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 96.96 ശതമാനവുമായും നിശ്ചിത സമയത്തിനകം മന്ത്രാലയം പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fake Saudization
    Latest News
    8,60,000 ലേറെ തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയതായി ഹജ് മന്ത്രി
    13/05/2026
    ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള സാമ്പത്തിക സ്ഥിരതക്ക് പ്രധാനമെന്ന് വിദേശ മന്ത്രി
    13/05/2026
    വ്യാജ സൗദിവല്‍ക്കരണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ വിസകള്‍ റദ്ദാക്കി
    13/05/2026
    അന്താരാഷ്ട്ര മ്യൂസിയം ദിനം; പൊതുജനങ്ങൾക്ക് മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം
    13/05/2026
    മ്യൂസിക് ആൽബം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു
    13/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version