ജിദ്ദ – ജിദ്ദ നഗരവാസിയായ സൗദി പൗരന്‍ കാറില്‍ മറന്നുവെച്ച മുട്ടകള്‍ കടുത്ത ചൂടില്‍ വെന്ത് പാകമായി. വെള്ളത്തിലിട്ട് ചൂടാക്കി പുഴുങ്ങിയ മുട്ടപോലെ കാറില്‍ മറന്നുവെച്ച മുട്ടകള്‍ വേവുകയായിരുന്നു. കടയില്‍ നിന്ന് വാങ്ങിയ മുട്ട ട്രേ കാറില്‍ നിന്ന് എടുക്കാന്‍ മറക്കുകയായിരുന്നെന്ന് സൗദി പൗരന്‍ പറഞ്ഞു.
പിന്നീട് ഓര്‍മവന്ന് കാറിലെത്തി നോക്കിയപ്പോഴാണ് മുട്ടകള്‍ വെന്ത നിലയില്‍ കണ്ടത്. ട്രേയില്‍ നിന്ന് പുറത്തെടുത്ത് ഒന്നൊന്നായി മുട്ടകളുടെ തോട് പൊളിച്ച് നന്നായി വെന്ത മുട്ടകള്‍ പൊട്ടിച്ചുകാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
