അല്‍ബാഹ – അല്‍ബാഹ കിംഗ് ഫഹദ് ചുരം റോഡിനു സമീപം പര്‍വതത്തില്‍ പടര്‍ന്നുപിടിച്ച തീ അണക്കാന്‍ സിവില്‍ ഡിഫന്‍സ് കഠിന ശ്രമങ്ങള്‍ തുടരുന്നു. കാറ്റും ഉണക്കപ്പുല്ലുകളും കാരണം തീ കൂടുതല്‍ സ്ഥലത്തേക്ക് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് പര്‍വതത്തില്‍ തീ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്.
ഇതേ തുടര്‍ന്ന് അല്‍ബാഹ കിംഗ് ഫഹദ് ചുരം റോഡ് അടച്ചു. യാത്രക്കാര്‍ക്ക് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തി മണിക്കൂറുകള്‍ക്കു ശേഷം റോഡില്‍ ഗതാഗതം പുനരാരംഭിച്ചു. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സിനു കീഴിലെ ഹെലികോപ്റ്ററുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. അഗ്നിബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
