മക്ക – ഹജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളും ഹാജിമാരുടെ മടക്കയാത്രയും മറ്റും വിലയിരുത്താന്‍ മക്കയിലെ ഹജ് മിഷന് ഓഫീസുകള്‍ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് സന്ദര്‍ശിച്ചു.
ഹാജിമാരുടെ മടക്കയാത്ര, മദീന സിയാറത്ത് പുരോഗതിയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ ഇക്കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും മറ്റും മന്ത്രി വിലയിരുത്തി.
ഹജ് തീര്‍ഥാടകരുടെ കാര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഹജ് മിഷന് ഓഫീസ് ജീവനക്കാര്‍ വഹിക്കുന്ന പങ്കിന് മന്ത്രി നന്ദി പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്, ഇന്തോനേഷ്യ എന്നിവ അടക്കമുള്ള രാജ്യങ്ങളുടെ ഹജ് മിഷന് ഓഫീസുകളാണ് മന്ത്രി സന്ദര്‍ശിച്ചത്.
ക്യാപ്.
ഇന്ത്യ, പാക്കിസ്ഥാന്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഹജ് മിഷന് ഓഫീസുകള്‍ ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് സന്ദര്‍ശിക്കുന്നു.